കറുകുറ്റി: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രിക മരിച്ചു. പന്തയ്ക്കൽ കോട്ടയ്ക്കൽ അൽഫോൻസ (66) ആണ് മരിച്ചത്. കഴിഞ്ഞ 20ന് രാവിലെ10.15ന് പന്തയ്ക്കൽ പിടിസി ഓയിൽ മില്ലിന് മുന്നിലായിരുന്നു അപകടം.
വീടിനടുത്ത് എത്താറായപ്പോൾ പിന്നിൽ നിന്ന് വന്ന ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ അൽഫോൻസയെ ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോൺ, റോസ്. മരുമക്കൾ: റിജുപോൾ, റിഞ്ചു.